---
title: "ഗതാ​ഗതക്കുരുക്ക് രൂക്ഷം; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാൻ നീക്കം"
english_title: "Severe traffic jam; Move to implement shift system in government offices in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97622/severe-traffic-jam-move-to-implement shift system in government offices-in-kuwait-newpost "
published_at: "2023-02-17T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef086212b97_kuwait_.jpg"
keywords: []
---

# ഗതാ​ഗതക്കുരുക്ക് രൂക്ഷം; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാൻ നീക്കം

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്ത് റോഡുകളിലെ ഗതാഗത പ്രശ്‌നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3-ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് മന്ത്രിമാരുടെ കൗൺസിൽ പഠനം നടത്തുന്നതായി റിപ്പോർട്ട്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്ത് റോഡുകളിലെ ഗതാഗത പ്രശ്‌നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3-ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് മന്ത്രിമാരുടെ കൗൺസിൽ പഠനം നടത്തുന്നതായി റിപ്പോർട്ട്.

ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച്, ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കാനാണ് തീരുമാനം. ആദ്യ ഷിഫ്റ്റ് രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ, രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകുന്നേരം 6:00 ന് അവസാനിക്കും, മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നു.

വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ എന്നിങ്ങനെയായിരിക്കും ജോലി സമയം ക്രമീകരിക്കുക. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം 3 ഷിഫ്റ്റുകളിലായി വിഭജിജിക്കപ്പെടുന്നതോടെ രാജ്യത്തെ ഗതാഗത കുരുക്ക് മൂന്നിൽ ഒന്നായി കുറക്കുവാനും ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97622/severe-traffic-jam-move-to-implement shift system in government offices-in-kuwait-newpost )